Anamika Prahaladan
@pra40264ദൈവം നരകത്തിൽ നിന്നും ഭൂമിയിലേക്ക് ഇറങ്ങി. 𝐍𝐎 𝐃𝐌 ⛔️
പിരിഞ്ഞു പോവുക എന്നത് ഒരവസാനമല്ല തുടക്കമാണ് നിശ്ചലമായ ഹൃദയവും പേറി മുറിപ്പാടുകളിലൂടെയുള്ള യാത്ര.!
അസാന്നിദ്ധ്യത്തില്‍ സാന്നിദ്ധ്യമായും , അദൃശ്യതയില്‍ ദൃശ്യമായും നീയും നിന്റെ പ്രണയവും എന്നിൽ നിറഞ്ഞു നിൽക്കുന്നു. ആകാശവും കടലും നക്ഷത്രങ്ങളും ഋതു ഭേദങ്ങളും മാത്രം സാക്ഷിയാകുന്ന പ്രണയം. അകന്നിരിയ്ക്കവേ ശ്വാസം വേദനിയ്ക്കുന്നു എന്ന് അടക്കം പറയുന്ന രണ്ടു ആത്മാക്കൾ.. ശുഭദിനം ❤️
നീയുമെനിക്കൊരു മിന്നാമിനുങ്ങല്ലേ..... എന്റെ എകാന്തതയുടെ ലോകത്തേക്കു സൗഹൃദത്തിന്റെ നുറുങ്ങു വെട്ടവുമായ് കടന്നു വന്നൊരു മിന്നാമിനുങ്ങ്….
ചിരി തൂകും എൻ ചന്ദ്രലേഖേ എൻ കനവിൽ സ്നേഹത്തിൻ പ്രിയ മധുരം നിറയ്ക്കാൻ ഒരു കണിമലരായ് എൻ മുന്നിൽ വാ എൻ ജീവിതപ്പൊയ്കയിൽ എന്നെ തേടിവന്ന തിങ്കളേ മധുര പ്രണയത്തിൻ കതിർവീശിയെൻ ജീവിതം ആകെ മിന്നും നിലാവേ.. എൻ ഇണയായി തുണയായി ഒരു മനമായി ചേരുക എന്നിൽ എൻ മാനസത്തേൻ കനിയെ..
Can you reply me with Ganpati Bappa Morya?
നീറുന്ന വാക്കുകളില്‍ ഒളിമിന്നുന്നു ഉരുകുന്ന ചിന്തകളുടെ കനല്‍ തിളക്കം.
സ്വന്തം തനിമ മറച്ചുവെച്ച് വേറെന്തോ ആയിത്തിരാന്‍, അല്ലെങ്കില്‍ മറ്റാരെയോ അനുകരിക്കാന്‍, വിഫലശ്രമം നടത്തുന്നവര്‍ക്ക് ജീവിതം നാടകമാണ്. അവർക്ക് യാഥാർത്ഥ ജീവിതത്തെ അഭിമുഖീകരിക്കാന്‍ കഴിയില്ല. എല്ലാവർക്കും സ്നേഹവും സമാധാനവും നിറഞ്ഞ നല്ലൊരു ശുഭദിനം നേരുന്നു ❤️❤️
ഒരുപക്ഷെ ഇനിയൊരിക്കലും തിരിച്ചുവരാനില്ലാത്ത ആ ദിവസത്തിലേയ്ക്ക് ഞാന്‍ ഒരോര്‍മ്മയെക്കൂടെ തറച്ചുവയ്ക്കട്ടെ.. സ്മൃതിയുടെ സൂചിക്കുത്തിനുമേലേ എന്‍റെ ചിറകുകളാല്‍ പറന്നുയര്‍ന്ന് തിരകള്‍ക്കും തീരങ്ങള്‍ക്കും അപ്പുറത്തേതോ ചിരികളിലേയ്ക്ക് വഴുതിവീഴുകെന്‍റെ കാലമേ..
ഒരല്‍പം സ്നേഹത്തിന്‍റെ പൂഴിമണ്ണും അതില്‍ പതിഞ്ഞ ഏതോ കുഞ്ഞിക്കാല്‍പ്പടുകളും മാത്രമുണ്ടാവും ഏറ്റവുമൊടുവില്‍ ഓര്‍മ്മയില്‍ ചേര്‍ത്തുവയ്ക്കാന്‍ ശുഭദിനം
ഭൂമി അതിലെ നിവാസികളുടെ കീഴിൽ മലിനമായിരിക്കുന്നു. ആളുകൾ പണിയുന്ന നുണ നഗരവും കള്ളങ്ങളുടെ ഗോപുരവും കാണാൻ വൻ ജനവലിയാണ് സത്യങ്ങളുടെ പൂന്തോട്ടത്തിൽ ആരുമില്ല
സ്വാർത്ഥയുടെ പ്രഹസനം തുളുമ്പുന്ന മനുഷ്യമനസ്സിൽ മരിച്ചു മനുഷ്യത്വമെന്ന വികാരം. അലിവും, കരുണയും, സ്നേഹവും, ബഹുമാനവും, മാന്യതയും എല്ലാം അഹന്തയുടെ കുടത്തിലാക്കി മൂടികെട്ടി ആഴിതൻ ആഴത്തിൽ ഒഴുക്കി വിട്ടു അഹന്തയുടെ കുപ്പായമണിഞ്ഞ മനുഷ്യത്വമില്ലാത്ത മനുഷ്യർ. ശുഭദിനം ❤️
ഒരു ശവശരീരവുമായി പലരും നടക്കുന്നു. അവരുടെ ആത്മീയ ലോകം ആത്മഹത്യ ചെയ്തതൊന്നും ശ്രദ്ധിക്കാതെ.
ഉദാത്തമായ സത്കർമങ്ങൾ മാത്രം ലക്ഷ്യമിടുന്നവർ ആരാലും ശ്രദ്ധിക്കപ്പെടാതെ അണിയറയുടെ ഏതെങ്കിലും കോണിലുണ്ടാകും. ഒരാളുടെ ദിനവൃത്താന്തം അറിഞ്ഞാൽ അയാളുടെ മനോഭാവവും മഹനീയതയും വളരെ വ്യക്തമായി തിരിച്ചറിയാം.
പുൽനാമ്പുകളിൽ തങ്ങിനിൽക്കുന്ന ജലത്തുള്ളികളിൽ പോലും സ്നേഹത്തിന്റെ കണികകൾ ഉൾക്കൊള്ളിച്ച പ്രപഞ്ചത്തിന്റെ വികൃതി...
മറ്റുള്ളവർ തനിക്കുനേരെ എറിയുന്ന കല്ലുകളിൽ നിന്ന് ശക്തമായ അടിത്തറ പണിയാൻ കഴിയുന്നവനാണ് ഭാഗ്യവാൻ!
സ്നേഹമില്ലാത്ത ജീവിതമെന്നാല്‍, മറ്റുള്ളവരിലേക്ക് ഒട്ടുമേ പടരാത്ത ജീവിതമെന്നര്‍ഥം. തന്നിലേക്കു മാത്രം ഒതുങ്ങുന്ന, ആരിലേക്കും നന്മയുടെ സുഗന്ധം പരത്താത്ത, ആര്‍ക്കും കടന്നുചെല്ലാനാകാത്ത ജീവിതങ്ങള്‍. ചില ജീവിതങ്ങള്‍ അങ്ങനെയാ.. ആര്‍ക്കും അടുത്തുപോലും ചെല്ലാനാകില്ല. പൊട്ടിത്തെറിക്കും.
അനാമിക നീ ആരാണ് എന്ന ചോദ്യം ഒരുപാട് പേർ എന്നോട് ചോദിച്ചിട്ടുണ്ട്. വ്യക്തമായ ഉത്തരം കൊടുക്കാൻ എനിക്കും കഴിഞ്ഞിട്ടില്ല കാരണം, ജീവിച്ചിരിക്കുന്ന ഒരു വ്യക്തി അല്ല അനാമിക. മറിച്ച് ഇനിയും മരിക്കാത്ത കുറേ സ്വപ്നങ്ങളാണ്. ജീവിക്കണമെന്നാഗ്രഹിക്കുന്ന ഒരു സ്വപ്നം.
"With mind & intellect surrendered to Me, you will definitely attain Me; of this, there is no doubt". 🦚☸ - (Bhagavad Gita 12.8, 8.7)
എന്തിനെൻ കരളിൽ സ്നേഹം വെറുതേ ഓരോരോ മഴക്കാറും നിന്റെ മൗനം പോലെ, എനിക്കായി പെയ്യുമെന്നു ഒരു മാത്ര വെറുതേ നിനച്ചു പോയി. മഴയുടെ നനവിലും, നിശയുടെ കുളിരിലും പകലിന്റെ ചൂടിലും തീരകൾ കാത്തിരുന്നു. സ്നേഹ നൊമ്പരങ്ങളാൽ വിങ്ങുന്ന കരയുടെ ഹൃദയം കവരാൻ.
United States Trends
- 1. Thanksgiving 571 B posts
- 2. Mbappe 221 B posts
- 3. Custom 82,2 B posts
- 4. #CONVICT 4.656 posts
- 5. #ConorMcGregor 5.192 posts
- 6. Liverpool 231 B posts
- 7. #Overwatch2Sweepstakes 4.466 posts
- 8. #billboardisoverparty 31,5 B posts
- 9. Mendy 15,9 B posts
- 10. HAZBINTOOZ 4.477 posts
- 11. Notorious 11,5 B posts
- 12. Courtois 13,2 B posts
- 13. #LIVRMA 27,6 B posts
- 14. Kelleher 20,1 B posts
- 15. Conor Bradley 13,3 B posts
- 16. Camavinga 26,9 B posts
- 17. Modric 15,8 B posts
- 18. Woodson 4.216 posts
- 19. Gonzaga 2.723 posts
- 20. Endrick 16,8 B posts
Something went wrong.
Something went wrong.